സെമിനാറും ശാസ്ത്ര പ്രതിഭകൾക്കുള്ള അനുമോദനവും നടത്തി

കുഞ്ഞോം: കുഞ്ഞോം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ ശാസ്ത്ര സെമിനാറും ശാസ്ത്ര പ്രതിഭകൾക്കുള്ള അനുമോദനവും നടത്തി.
തൊണ്ടർനാട് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് അംബികാ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
ബാല ശാസ്ത്ര കോൺഗ്രസ ദേശിയ സംസ്ഥാന തലത്തിൽ അംഗികാരം നേടിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു.
വെള്ളമുണ്ട മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രാധ്യാപകൻ അബ്ദുൾ സലാം മാസ്റ്റർ ശാസ്ത്ര പ്രഭാഷണം നടത്തി.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികവ് തെളിയിച്ച ശാസ്ത്ര പ്രതിഭകള്‍ക്കും, വായനാ വസന്തത്തിന്‍റെ ഭാഗമായി ഈ വര്‍ഷത്തെ മികച്ച അമ്മ വായനക്കാരിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചടങ്ങില്‍ വെച്ച് മൊമെന്‍റോ നല്‍കി ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റിന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ആമിനാ സത്താര്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രീതാ രാമന്‍, ഗണേശന്‍, പി.ടി.എ. പ്രസിഡന്‍റ് ഷാജുമോന്‍, വൈസ് പ്രസിഡന്‍റ് ടി.കെ ബഷീര്‍, കെ.വി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റര്‍ പി.എം അബ്ദുറഹ്‌മാന്‍ സ്വാഗതവും സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജസ്ന ടീച്ചര്‍ നന്ദിയും പറഞ്ഞു.



Leave a Reply