April 29, 2024

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു :വാഹനം പൂർണമായും കത്തി നശിച്ചു

0
Img 20211223 203406.jpg
കുറ്റ്യാടി:കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു വാഹനം പൂർണമായും കത്തി നശിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൂരാച്ചുണ്ട് നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് യാത്രക്കാരുമായി വന്ന ട്രാവലറിനാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി ചുരത്തിൽ ആറാം വളവിലാണ് അപകടം ഉണ്ടായത് ഫയർഫോഴ്സ് എത്തുമ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചു തൊട്ടിൽ പാലം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *