സർഫാസി നിയമത്തിൽ കുരുങ്ങി കർഷകർ : ഗവർണറെ കാണുമെന്ന് എൻ.സി.പി. ഭാരവാഹികൾ

കൽപ്പറ്റ:വയനാട്ടിലെ പാവപ്പെട്ടവരെയും കർഷകരെയും ദ്രോഹിക്കുന്ന സർഫാസി നിയമം രണ്ട് വർഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എൻ.സി.പി വയനാട് ജില്ലാ നേതാക്കൾ ഗവർണറെ കാണുമെന്ന് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാനും മറ്റ് ഭാരവാഹികളും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ വിവിധ ബാങ്കുകളിലെ കുടിശികകൾ കാരണവും കാർഷിക വിളകളുടെ വിലയിടിവ് മൂലവും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും വരുത്തിയ കൃഷി നാശവും കോവിഡും മൂലവും നട്ടം തിരിയുന്ന കർഷകരെ ദ്രോഹിക്കുന്ന 2002 ലെ സർഫാസി നിയമം (ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവിൽ നോട്ടീസ്പതിച്ച് ബാങ്കിന് ഏറ്റെടുക്കാം) വായനാടിനുവേണ്ടി രണ്ട് വർഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എൻ.സി.പി. ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജനുവരി മാസം ഗവർണറെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുവാൻ തീരുമാനിച്ചു.
കേന്ദ്ര ഗവൺമെൻറ് കേരളത്തോട് പ്രത്യേകിച്ച് വയനാട് ജില്ലയോട് കാണിക്കുന്ന അവഗണനകൾ ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
കർഷകരെ ബാധിക്കുന്ന കേന്ദ്ര വന നിയമങ്ങൾ എത്രയും പെട്ടന്ന് റദ്ദ് ചെയുവാനും ആദിവാസികളും കർഷകരും സാദാരണക്കാരും ഭൂരിപക്ഷം വരുന്ന വയനാട് ജില്ലക്ക് കേന്ദ്ര ഗവർമെന്റിന്റെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നാണ്യവിളകൾക്ക് തറവില പ്രഖ്യാപിക്കണമെന്നും ആവശ്യപെടുവാൻ തീരുമാനിച്ചു. കൂടാതെ വയനാടിനെ ഒരു ജൈവ പാർക്കായി മാറ്റുക. ഇതിലൂടെ ഘട്ടം ഘട്ടമായി വയനാട്ടിലെ എല്ലാ കാർഷിക ഉത്പന്നങ്ങളും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനും അതിലൂടെ ലോകമെമ്പാടും വയനാട്ടിലെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ഉയരുകയും ചെയ്യും. അങ്ങനെ അഞ്ചോ ആറോ വർഷങ്ങൾകൊണ്ട് വയനാടിനെ ഒരു ജൈവ മണ്ഡലമാക്കി മാറ്റാൻ സാധിക്കും. വയനാട്ടിൽ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളും വിഷ രഹിതമാണ് എന്ന സന്ദേശം ലോകത്തിനു നൽകാൻ നമുക്ക് കഴിയും
ഇതിലൂടെ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണവും ഗണ്യമായി വർധിക്കുകയും ചെയ്യും. തൊഴിൽ സാധ്യതകൾ ഉയരും. വിഷരഹിത ഉത്പന്നങ്ങൾക്കും ശുദ്ധവായുവിനും ഇവിടെ സഞ്ചാരികൾ വരും.
വയനാട്ടിൽ ഉൽപാദിപ്പിക്കുന്ന എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും (നെല്ല്, വാഴ, ഇഞ്ചി, കപ്പ, ചേന, ചക്ക, കാപ്പി, കുരുമുളക്, മഞ്ഞൾ തുടങ്ങി എല്ലാം) ബൈപ്രോഡക്ഷൻ വേണ്ടി പ്രൊസ്സസ്സിങ് യൂണിറ്റുകൾ തുടങ്ങുക.
വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ദേശസാൽകൃത ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞു നിഷേധിക്കുന്നു. ഇതും ഗവർണറുടെ ശ്രദ്ധയിൽപെടുത്തും.
കൃഷി സ്ഥലത്തിന്റെയും വനത്തിന്റെയും അതിർത്തികൾ എഫ്.എം.ബി. പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അളന്ന് തിരിക്കുകയും കേന്ദ്ര നിയമം പറഞ്ഞുകൊണ്ട് കർഷകരെയും ആദിവാസികളെയും ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടും.
ഇടതു പക്ഷ ജനാതിപത്യ മുന്നണിയെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ എൻ.സി.പി. ഈ മാസം മുപ്പത്തൊന്നാം തിയതിക്കുള്ളിൽ 23 മണ്ഡലം കമ്മിറ്റികളുടെയും 3 മുനിസിപ്പാലിറ്റികളുടെയും രൂപീകരണം പൂർത്തിയാക്കും.
കോൺഗ്രസ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ടും എം.എൽ.എ.യുമായ പി.ടി. തോമസിന്റെ നിര്യണത്തിൽ എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറിമാരായ സി. എം. ശിവരാമൻ, ഡോ. എം.പി. അനിൽ, ജില്ലാ സെക്രട്ടറിമാരായ വന്ദന ഷാജു, കെ.ബി. പ്രേമാനന്ദൻ, അനൂപ് ജോജോ, അഡ്വ.എം.ശ്രീകുമാർ, നാഷണലിസ്റ്റ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദലി, കൽപ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് എ .പി . ഷാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply