പൊതുജന പരാതി പരിഹാര അദാലത്ത് നടത്തി

കൽപ്പറ്റ: ജില്ലാ കളക്ടറുടെ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് സമാപിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അദാലത്തില്‍ 18 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. റവന്യു, പി.ഡബ്ലു.ഡി, തദ്ദേശസ്വയംഭരണ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ക്ഷേമനിധി ബോര്‍ഡ്, സാമൂഹ്യ ക്ഷേമ വകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി, പട്ടികവര്‍ഗ്ഗ വകുപ്പ്, ബാങ്ക്, ഐ.ടി മിഷന്‍ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു അദാലത്ത്. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയാണ് പൊതുജനങ്ങള്‍ ഓണ്‍ലൈനായി അദാലത്തില്‍ പങ്കെടുത്തത്. എല്ലാ മാസവും ഇത്തരത്തില്‍ ഓണ്‍ലൈനായി അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗുഡ് ഗവേര്‍ണന്‍സിന്റെ ഭാഗമായി പൊതുജനങ്ങളുടെ വിവിധ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.



Leave a Reply