August 7, 2026

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാറിന്റെ നടപടി യിൽ കെ.ആർ.എം.യു. സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു

0
IMG_20220201_133330.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും പ്രതിഫലനമാണ് മീഡിയ വൺ വിലക്കിലൂടെ പുറത്തേക്ക് വന്നത്. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ചാനലിന്റെ വിലക്ക് നീക്കാനുള കോടതിയുടെ ഇടപെൽ സ്വാഗതാർഹമാണെന്നും കെആർഎംയു വിലയിരുത്തുന്നു. കേന്ദ്ര സർക്കാർ അടിയന്തരമായി അനുകൂല നടപടികൾ സ്വീകരിക്കണമെന്ന്  കെആർഎംയു സംസ്ഥാന പ്രസിഡന്റ്‌ ഒ. മനുഭരത്, 
ജനറൽ സെക്രട്ടറി പി. ആർ.ഹരികുമാർ എന്നിവർ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അയക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *