May 13, 2024

വാരാന്ത്യ ലോക്ക്ഡൗണ്‍ ക്രൈസ്തവരോടുളള അവഹേളനം എം.സി.എ. ബത്തേരിരൂപത

0
Img 20220201 132605.jpg
ബത്തേരി : കോവിഡ് ലോക്ക് ഡൗണിന്റെ പേരില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തോടുളള വെല്ലുവിളിയാണെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപതാസമതി. ആഴ്ചയില്‍ ആറുദിവസവും ബിവറേജും, ബാറുകളും, ഷോപ്പിംഗ് മാളുകളും മറ്റ് ആള്‍കൂട്ടംകൂടുന്ന വിവിധ സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കേവലം അല്പ മണിക്കൂറുകള്‍ മാത്രമുളള പളളികളിലെ കുര്‍ബാനയും, മറ്റ് ശുശ്രൂഷകളും നടത്തുവാന്‍ പാടില്ലാ എന്ന് പറയുന്നത് നിര്‍ഭാഗ്യകരമാണ്. ദേവാലയത്തില്‍ വളരെ കൃത്യമായി സാമൂഹ്യ അകലം പാലിച്ച് കോവിഡ് പ്രതിരോധത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും, നിയമങ്ങളും പാലിച്ചാണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്. ഇത് കഴിഞ്ഞകാലങ്ങളില്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുളളതുമാണ്.  എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ചകളിലെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമൂലം കേരളത്തിലെ ക്രൈസ്തവരെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എം.സി.എ. ബത്തേരി രൂപതാസമിതി തീരുമാനിച്ചു. രൂപതാ വൈദിക ഉപദേഷ്ടാവ് ഫാ. ആന്റോ ഇടക്കളത്തൂര്‍ യോഗം ഉദ്ഘാടനംചെയ്തു. വര്‍ഗ്ഗീസ് പോക്കാട്ട്, ഷാജി കൊയിലേരി, ജോയി ഓലിക്കല്‍,ബേബി ലൂയീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *