August 5, 2026

ജപ്തി നടപടി തുടര്‍ന്നാല്‍ ശക്തമായ സമരം:കർഷക കോൺഗ്രസ്സ്

0
IMG_20220202_171344.jpg
By ന്യൂസ് വയനാട് ബ്യൂറോ

 .പുല്‍പ്പള്ളി: വായ്പാ കുടിശികയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള നടപടിയില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറണമെന്ന് കര്‍ഷക കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിലെ 3000ഓളം കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. വരള്‍ച്ചയും കൃഷി നാശവും മൂലം കര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി നശിച്ചത് മൂലം കൃഷിയില്‍ നിന്നുള്ള വരുമാനം ഇല്ലാതായിരിക്കുകയാണ്. കോവിഡ് മൂലമുള്ള പ്രതിസന്ധികളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ വീടുകളിലെത്തി പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നത്. ഈ നടപടി തുടര്‍ന്നാല്‍ അതിശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *