May 16, 2024

സ്വകാര്യ പ്ലാന്റിനു വേണ്ടി പരിസരവാസികളുടെ ഭൂമി തട്ടിയെടുക്കാൻ നീക്കം നടക്കുന്നതായി ആരോപണം

0
Img 20220202 172341.jpg
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്ത് 17-ാം വാർഡിൽ നിർമ്മാണ പ്രവർത്തനം നടന്നു വരുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന റെൻഡറിംഗ് പ്ലാന്റിനു വേണ്ടി പരിസരവാസികളായ ആദിവാസികളാക്ക മുള്ളവരുടെ ഭൂമി തട്ടിയെടുക്കാൻ നീക്കം നടക്കുന്നതായി ജനകീയ സമര സമിതി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

പ്ലാന്റിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ ആശങ്കയിലായ പ്രദേശവാസികൾ സമരസമിതി രൂപീകരിച്ച് 2019 മുതൽ സമരരംഗത്താണ്.
   ഗ്രാമ പഞ്ചായത്ത് നൽകിയ  കെട്ടിട നിർമ്മാണ അനുമതിയുടെ പഞ്ചായത്തി രാജ് ആക്ട് വയലേഷൻ ചൂണ്ടിക്കാണ്ടിച്ച് സമരസമിതി നിരവധി പരാതികൾ പഞ്ചായത്ത് സെക്രട്ടറി മുതൽ കേന്ദ്രമന്ത്രി, കേരളാ ഗവർണർ, എം എൽ എ കലക്ടർ തുടങ്ങിയ അധികാരികൾക്ക് നല്കിയെങ്കിലും അനുകൂലതീരുമാനമുണ്ടാക്കാത്തതിനെ തുടർന്ന് സമരസമിതി ഹൈക്കോടതിയിൽ കേസ് നടത്തിവരുന്നുണ്ട്
  ഇത്തരത്തിലുളള കമ്പനികൾക്ക് നിലവിൽ 7 മീറ്റർ റോഡ് ആവശ്യമാണെന്നിരിക്കെ നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച 2.95 മീറ്റർ റോഡ് മാത്രമാണുളത്. എന്നാൽ കമ്പനിയെ സഹായിക്കാൻ വേണ്ടി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ റോഡിന്റെ വീതി 6 മീറ്റർ റോഡുള്ളതായി തെറ്റായി രേഖപ്പെടുത്തി കൃത്രിമ രേഖയുണ്ടാക്കിയിരിക്കുകയാണ് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർ. എന്നാൽ ആസ്തി രജിസ്റ്റർ തിരുത്തി 
 വീതി 2.95 മീറ്റർ എന്നു വരുത്തുന്നതിന് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിട്ടും ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല. ഇത് സമീപവാസികളായ ആദിവാസികളുടെയടക്കം ഭൂമി തട്ടിയെടുകയും കമ്പനിയെ സഹായിക്കുകയുമാണ് ലക്ഷ്യത്തോട് കൂടിയാണ്.ഇതിനെതിരെ സമീപവാസിയായ കോളനിവാസി ശോഭന പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഡെപ്യുട്ടി ഡയരക്ടർക്ക് നൽകിയ പരാതിയിൽ പ്ളാൻ്റിലേക്കുള്ള വഴിക്ക് കെ പി ബി ആർ 2019ലെ ചട്ടം 28 ലെ പട്ടിക 8 പ്രകാരമുള്ള വീതിയില്ല എന്ന് കണ്ടെത്തുകയും റോഡിൻ്റ് വീതീ 2.95 മാത്രമാണെന്ന എ ഇ യുടെ റിപ്പോർട്ടിൻ്റ് അടിസ്ഥാനത്തിൽ പഞ്ചായത്ത് നൽകിയ പെർമിറ്റ് നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിന് ഡി ഡി പി യിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ഇത്തരം സാഹചര്യത്തിൽ പഞ്ചായത്ത് നൽകിയ പെർമിറ്റ് പിൻവലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.വാർത്ത സമ്മേളനത്തിൽ
 സമരസമിതി കൺവീനർ പ്രകാശൻ ,സുരേഷ് പാത്തിക്കാമൂല , മുത്തലിബ് എന്നിവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *