May 16, 2024

പരിസ്ഥിതി ദുർബല പ്രദേശത്ത് അനധികൃത ക്വാറി നിർമ്മാണം ചെറുക്കും;മുസ്ലിം ലീഗ്

0
Img 20220202 165008.jpg
വെള്ളമുണ്ട:വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലുള്ള ബാണാസുര മലയുടെ താഴ്‌വരയിൽ കരിക്കുളം മല ഇടിച്ചുനിരത്തി ക്വാറി നിർമ്മാണ നീക്കം ചെറുക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി വെള്ളമുണ്ട ഭാരവാഹികളുടെ യോഗം മുന്നറിയിപ്പു നൽകി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാവുകയും   താമസക്കാരെ കുടിയൊഴിപ്പിക്കുകയും മുൻപ് ആദിവാസി മരണപ്പെടുകയും  ചെയ്തിരുന്നു.   വടക്കെ വയനാട്ടിലെ ഉരുൾ പൊട്ടാൻ സാധ്യത ഏറ്റവും കൂടുതലുള്ള സ്ഥലമെന്ന് പരസ്തിഥി റിപ്പോർട്ടുകളിൽ പറയപ്പെടുന്ന പ്രദേശത്ത് പഞ്ചായത്ത് ഭരണ സമതിയുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ അയൽ ജില്ലകളിൽ നിന്ന് വൻ ക്വാറി ലോബി തന്നെ ഇവിടെ ഉണ്ടെന്നും  നിലവിൽ ആദിവാസികളടക്കമുള്ള താമസക്കാരെ  കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഇവർ പറയുന്നു.    അധികൃതർ ഈ കാര്യത്തിൽ ഇടപടലുകൾ
നടത്തി വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം മുസ്ലിം ലീഗ് പ്രസ്തുത സ്ഥലത്തേക്ക് മാർച്ച് നടത്തുമെന്നും ബാണാസുരയുടെ സംരക്ഷണംനാടിൻ്റെ നിലനിൽപ്പിനാവശ്യണെന്നും മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണങ്ങളും ഈ കാര്യത്തിന് നൽകണമെന്നും അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു
യോഗത്തിൽ പി.കെ. അമീൻ
സലീം കേളോത്ത് എ മോയി
നാസർ ടി നാസർ പള്ളിയാൽ
അഹമ്മദ് കൊടുവേരി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *