May 21, 2024

വിദ്യാഭ്യാസ വായ്പ ബാങ്ക് നിരസിച്ചതായി പരാതി

0
Img 20220203 163658.jpg
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ച കുടുംബത്തിന് വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ബേങ്ക് വായ്പ നിരസിച്ചതായി പരാതി. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്ത് കണ്ണോത്ത് സ്വദേശിയായ കണ്ടത്തില്‍കുടിയില്‍ സെലിന്‍ വര്‍ഗീസ് ബാംഗ്ലൂരില്‍ ബി എസ് സി നേഴ്‌സിംഗിന് പഠിക്കുന്ന തന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സമര്‍പ്പിച്ച വായ്പാ അപേക്ഷയാണ് കോഴ്‌സിന്റെ സാധ്യതകള്‍ കുറവയാതിനാല്‍ വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തികശേഷി മതിയാവില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞതെന്ന് സെലിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥിയെ കോളജില്‍ ചേര്‍ക്കുമ്പോള്‍ കേരള ഗ്രാമീണ്‍ ബേങ്കിന്റെ കണ്ണോത്ത് ബ്രാഞ്ചില്‍ 5,40,000 രൂപ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുകയും വായ്പ നല്‍കാമെന്ന് വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ട് കോളജ് അഡ്മിഷന്‍ എടുത്ത ശേഷം ആവശ്യപ്പെട്ട എല്ലാ രേഖകളും ബേങ്കില്‍ സമര്‍പ്പിച്ചു. ഈ രേഖകള്‍ കല്‍പ്പറ്റ റീജിയണല്‍ ഓഫീസിലേക്ക് അയക്കുകയും ഇവിടെ നിന്നും വായ്പ നിഷേധിക്കുകയുമായിരുന്നു.

വിദ്യാര്‍ഥിനിക്ക് അകാരണമായി ലോണ്‍ നിഷേധിച്ച ബേങ്ക് നടപടിയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കേരള കോണ്‍ഗ്രസ് (എം) ഭാരവാഹികൾ അറിയിച്ചു. വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് നിലവില്‍. അതിനാല്‍ പഠനം തുടരുന്നതിനാവശ്യമായ വായ്പ ഉടന്‍ അനുവദിച്ച് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബേങ്ക് ജീവനക്കാരെ തടയുന്നടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പി എം ജയശ്രീ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബില്ലിഗ്രാം, റ്റി ഡി മാത്യു, ജോസ്‌തോമസ്സ് എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *