August 26, 2026

കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിക്ക് ലീഡ് റേഡിയോ പദവി

0
IMG_20220203_192031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിൽ നിന്നുള്ള ഏക ലീഡ് കമ്മ്യൂണിറ്റി റേഡിയോയായി റേഡിയോ മാറ്റൊലിയെ തെരഞ്ഞെടുത്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. സി.ആർ.എസ്. അഡീഷണൽ ഡയറക്ടർ ഗൗരീശങ്കർ കേസരവാണിയാണ് ഇക്കാര്യം അറിയിച്ചത്. അതാത് പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും, ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയുമാണ് ലീഡ് റേഡിയോയുടെ ദൗത്യം. 337 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻസ് ആണ് ഇന്ത്യയിൽ ആകെ ഉള്ളത്. മറ്റ് ഇരുപത്തിമൂന്ന് സ്റ്റേഷനുകൾ കൂടി ലീഡ് റേഡിയോകളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റേഡിയോ മാറ്റൊലിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നു എന്ന് സ്റ്റേഷൻ ഡയറക്ടർ ഫാ.ബിജോ തോമസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *