November 2, 2026

ദുരിതമൊഴിയാതെ അരിവാൾ രോഗികൾ

0
IMG_20220206_130040.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 റിപ്പോർട്ട് : ഹരിപ്രിയ. ഇ 
 
ദുരിത വേനലിൽ 
കരിയുകയല്ലാതെ ഒരു പരിഗണനയും കിട്ടാതെ അരിവാൾ രോഗികൾ ഇന്നും ദുരിത പെരുവഴിയിലാണ്.
ആയുസിൻെറയോ ആരോഗ്യത്തിൻ്റേയോ പിൻബലമില്ലാതെ കഷ്ടപ്പെടുന്ന അരിവാൾ രോഗികൾക്ക് അവരുടെ അവകാശങ്ങൾക്കായി പോരാടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അത്യന്തം ഖേദകരമായ
സാഹചര്യമാണിത്.
ചുമന്ന രക്താണുക്കളെ ബാധിക്കുന്ന പാരാമ്പര്യ രോഗമാണ് സിക്കിൾ സെൽ ഡിസീസ് അഥവാ അരിവാൾ രോഗം.  
 അരിവാൾ രോഗം പൂർണമായും തുടച്ചു നീക്കുന്നതിനുള്ള വിദഗ്ധചികിത്സ നാളിതുവരെ കണ്ടെത്തിയിട്ടില്ല.
 കേരളത്തിൽ ഏറ്റവും കൂടുതൽ സിക്കിൾ സെൽ അനീമിയ രോഗികളുള്ള ജില്ല വയനാടാണ്. 
വയനാട്ടിലെ ആദിവാസി, 
ചെട്ടി
സമുദായ വിഭാഗത്തിൽ പെട്ടവർക്കാണ് അരിവാൾ രോഗം കൂടുതലായി കണ്ടുവരുന്നത്‌.  
 ആദിവാസിളാണ് ഈ രോഗികളിൽ അധികവും.
 വയനാട്ടിലെ പണിയരും അട്ടപ്പാടിയിലെ ആദിവാസികളും കടുത്ത ദാരിദ്ര്യത്തിലാണ്. പോഷകാഹാരവും സാമ്പത്തിക പരാധീനതകളും അവരെ അലട്ടുന്നു. 
രോഗത്തിന്റെ തീവ്രതയും കഠിനമാണ്.     പോഷകാഹാരത്തിൻെറ കുറവുമൂലവും ശരിയായ ചികിത്സ ലഭിക്കാതെയും അരിവാൾ രോഗം ബാധിച്ച ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരണം കീഴടക്കി.
 സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് ജീവിതം മുന്നോട്ടുകൊണ്ടു
പോകാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. 
അത് രോഗത്തിൻറെ കാഠിന്യം വർധിപ്പിക്കുന്നു.
ഈ രോഗം ചികിത്സയില്ലാത്ത പരമ്പര്യ വൈകല്യമാണ് എന്നാണ് പറയപ്പെടുന്നത്.
 കണ്ണിന് മഞ്ഞനിറം, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനമായ വേദന എന്നിവയാണ് രോഗത്തിന്റെ തുടക്കത്തിലെ ലക്ഷണങ്ങൾ.
സന്ധിക്കും വയറിനും ഇടക്കിടെ ഉണ്ടാകുന്ന ശക്തമായ വേദന, പനി, ചുമ, ശ്വാസതടസ്സം, അമിതമായ ക്ഷീണം എന്നീ രോഗ ലക്ഷണങ്ങളാണ് അരിവാൾ രോഗത്തിന് കണ്ടുവരുന്നത്.
ജീനുകളിലൂടെയാണ് രോഗം അടുത്ത തലമുറയിലേക്ക് പകരുന്നത്.
 അങ്ങനെയാണ് അമ്മയിൽ നിന്നും കുഞ്ഞിന് സിക്കിൾ സെൽ അനീമിയ പാരമ്പര്യ രോഗമായി കിട്ടുന്നത്.
സാധാരണ ജീവിതം സാധ്യമല്ലാത്ത രോഗികൾക്ക് സർക്കാർ പെൻഷൻ വിതരണം നൽകിയിരുന്നു. 
എന്നാൽ ഇന്നിവർക്ക് പെൻഷനും മുടങ്ങിയിരിക്കുകയാണ്.
 പലർക്കും പെൻഷൻ കൃത്യസമയത്ത് ലഭിക്കുന്നില്ല.
 പെൻഷൻ മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരുപാട് രോഗികൾ വയനാട്ടിലുണ്ട്. 
അവരാണ് ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത്.
ആശുപത്രിയിൽ പോകാൻ പോലും പലർക്കും പണമില്ലാത്ത അവസ്ഥയാണിന്നുള്ളത്.
പെൻഷൻ പ്രശ്നം കൂടാതെ തന്നെ ചികിത്സയുടെ കാര്യത്തിലും അവർ ദുരിതത്തിലാണെന്ന് പറയാൻ സാധിക്കും. ബത്തേരി താലൂക്ക് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി പ്രത്യേകവാർഡ് 2010 ൽ പ്രഖ്യാപിച്ചിരുന്നു. കുറച്ചുകാലം ഇതിന്റെ പ്രവർത്തനം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇത് സ്തംഭിച്ച് പോയി എന്നു പറയാം. അതിനുപരിയായി വയനാട് മെഡിക്കൽ കോളേജിലും ഇതിനുള്ള സൗകര്യം ഇല്ല എന്നു തന്നെ പറയാം.
അരിവാൾ രോഗികളുടെ ദുരവസ്ഥ എന്നുമാറും എന്ന ചോദ്യം മാത്രം അവിടെ ബാക്കിയാവുകയാണ് ചെയ്യുന്നത്. എത്രയുംപെട്ടന്ന് തന്നെ സർക്കാരിന്റെ കണ്ണ്തുറക്കണമെന്നാണ് ഓരോ രോഗികളും പറയുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *