July 14, 2026

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

0
IMG_20220206_205048.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: ബേഗൂര്‍ റെയിഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പിലാക്കാവ് വാളാട്കുന്ന് വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന കാട്ടാന കുട്ടിയുടെ ജഡമാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. വനംവകുപ്പ് വാച്ചര്‍മാരാണ് ജഡം കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാളെ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വയസും, മരണകാരണവും വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *