കാര്‍ഷികയന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി
സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ് എം എ എം) പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം അപേക്ഷിച്ചവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി. 3594 അപേക്ഷകള്‍ ലഭിച്ചതില്‍ ആയിരത്തോളം പേര്‍ക്ക് ഇതുവരെ യന്ത്രങ്ങള്‍ ലഭിച്ചു. പുതുതായി അപേക്ഷിച്ചവര്‍ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് എസ്.എം.എ.എം അക്കൗണ്ട് ലോഗിന്‍ ചെയ്ത് പരിശോധിക്കണം. അനുമതി ലഭിച്ച് 15 ദിവസത്തിനകം ഡീലറെ തിരഞ്ഞെടുത്തില്ലെങ്കില്‍ അപേക്ഷ റദ്ദാകും. അനുമതി ലഭിച്ചവര്‍ ഉടന്‍ തന്നെ ഡീലറെ തിരഞ്ഞെടുത്ത് യന്ത്രങ്ങള്‍ വാങ്ങണമെന്ന് കൃഷി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍ 9446307887, 9995744113






Leave a Reply