ഖാദി മേള ആരംഭിച്ചു
കല്‍പ്പറ്റ: സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായ് ഖാദി മേള പള്ളി താഴെ റോഡിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു .എസ് നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സി.സുധാകരന്‍, വില്ലേജ് ഇന്‍ഡസ്ടീസ് ഓഫീസര്‍ എം. അനിത, ഷോറൂം മാനേജര്‍ ഇന്‍ ചാര്‍ജ് പി. ദിലീപ് കുമാര്‍, ഷൈജു അബ്രഹാം, ബിനു. കെ.കെ, ജിബിന്‍. വി.പി, മുഹമ്മദ് ബഷീര്‍ .ടി, ബിജി കെ എം എന്നിവര്‍ സംസാരിച്ചു.
മേളയില്‍ ഖാദി ഷര്‍ട്ടിംഗ് , മസ്ലിന്‍ ഷര്‍ട്ടിംഗ് , മനില ഷര്‍ട്ടിംഗ്, റെഡിമേഡ് ഷര്‍ട്ടുകള്‍, കാവി മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, വിവിധ ഇനം സാരികള്‍, ഉന്നകിടക്കകള്‍, തലയിണകള്‍, തേന്‍ വിവിധ ഇനം ഖാദി ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് മേള. തുണിത്തരങ്ങള്‍ക്ക് 10% മുതല്‍ 30 % വരെ സര്‍ക്കാര്‍ റിബേറ്റും ലഭ്യമാണ്.
അടിക്കുറിപ്പ് :-01 ഖാദി മേള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു.എസ് നിര്‍വ്വഹിക്കുന്നു.






Leave a Reply