June 24, 2026

വിമുക്തിയിൽ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം

0
IMG_20220210_064303.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി വയനാട് ജില്ലയില്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രൊജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി  23-60 വയസ്സ്. യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി 22 നകം വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക്  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസുമായോ, നേരിട്ടോ അല്ലെങ്കില്‍ 04936-248850 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *