വയനാട് ചുരം ബൈപാസ്: ജനകീയ കൺവെൻഷൻ 13ന്
വൈത്തിരി: വയനാട് ചുരം ബൈപാസ് റോഡിനു വേണ്ടി ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ കൺവെൻഷൻ ഈ മാസം 13ന് ചിപ്പിലിത്തോട് നടക്കും. നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമ്മാണത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം ഈ മാസം 27 ന് ജനകീയ റോഡുവെട്ടൽ തളിപ്പുഴയിൽ വനാതിർത്തിയിൽ നടക്കും. ചിപ്പിലിത്തോട് നടന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ ഹുസൈൻകുട്ടി, കൺവീനർ ടി ആർ ഓ കുട്ടൻ, സി സി തോമസ്, മൊയ്തു മുട്ടായി, സൈതലവി കെ പി, ഷാജഹാൻ, പി കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, എം മൊയ്‌തീൻ മുസ്‌ലിയാർ, ജിജോ പുളിക്കൻ എന്നിവർ സംസാരിച്ചു.






Leave a Reply