May 28, 2026

കൽപ്പറ്റയിലെ പൂച്ചെടികൾ നശിപ്പിച്ച വളർത്തു മൃഗത്തിന്റെ ഉടമസ്ഥന് പിഴ ചുമത്തി

0
IMG_20220212_100944.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :നഗരസഭ ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന  വളർത്തുമൃഗത്തിനെ നഗരസഭ പിടിച്ചുകെട്ടി ഉടമസ്ഥന് പിഴ ചുമത്തി. ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുണ്ടാക്കിയതും, ടൌൺ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൈവരികളിൽ വെച്ചു പിടിപ്പിച്ചിട്ടുള്ള പൂച്ചെടികളും തിന്നു നശിപ്പിച്ചതുമായ സാഹചര്യത്തിൽ നഗരസഭ വളർത്തുമൃഗത്തിനെ പിടിച്ചു കെട്ടി ഉടമസ്ഥന് പിഴ ചുമത്തുകയാണുണ്ടായത്. അഴിച്ച് വിടുന്ന കന്നുകാലികൾ പൂച്ചെടികൾ ' തിന്ന് നശിപ്പിക്കുന്ന വാർത്ത ന്യൂസ് വയനാടാണ് പുറത്ത് വിട്ടത്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഉടമസ്ഥർ കന്നുകാലികളെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കർശനമായും തടയുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ടൌൺ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ കൈവരികളിൽ വെച്ചു പിടിപ്പിച്ചിട്ടുള്ള പൂച്ചെടികൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും, പൊതുജനങ്ങളുടെ നിസ്വാർത്ഥമായ സഹകരണം കൊണ്ട് മാത്രമേ ടൌൺ സൗന്ദര്യാവൽക്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജനകീയമാവുകയുള്ളൂവെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *