May 7, 2026

എബിൻ മുട്ടപ്പള്ളിയെ പുറത്തതാക്കിയ നടപടി ജില്ല പ്രസിഡന്റിനെതിരെ ജില്ലാ ഭാരവാഹികൾ രംഗത്ത്

0
IMG_20220213_135913.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻറ് എബിൻ മുട്ടപ്പള്ളിയെ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്നും നീക്കിയ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ,ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്ത്.യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ നടത്തിയില്ലന്ന് ആരോപിച്ചു യൂത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റിന്റെ അറിവോടെയാണ്  എബിൻ മുട്ടപള്ളിയെ നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാത്ത ജില്ല പ്രസിഡന്റിന്റെ  നടപടിക്കെതിരെ ജില്ലയിൽ പ്രതിഷേധം വ്യാപകമാണ്. ജില്ലയിൽ മാനന്തവാടിയിലും ബത്തേരിയിലും ഇത്തരത്തിൽ  പരിപാടി നടത്താത്ത  നിയോജകമണ്ഡലം പ്രസിഡന്റുമാർക്ക് എതിരെ നിയമനടപടി ഒഴിവാക്കിയത് പ്രസിഡന്റിറ്റ്‌ വ്യക്തി താല്പര്യ പ്രേകരമാണ് .യുത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റിന്റെ വിവേചന നടപടിക്കെതിരെയും സംസ്ഥാന കമ്മിറ്റി എടുത്ത നടപടി  നീക്കം ചെയ്യുന്നതിനായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എക്ക്.യൂത്ത് കോണ്ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അഗസ്റ്റിൻ പുൽപ്പള്ളി, ജില്ല സെക്രട്ടറിമാരായ ജിജോ പൊടിമറ്റത്തിൽ,രോഹിത് ബോധി,ഷൈജൽ വീ.സി.അഫ്‌സൽ ചീരൽ,ശ്രിലക്ഷ്മി,എന്നിവർ  ഒപ്പ് വെച്ച  കത്ത് അയച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *