September 19, 2026

പോലീസായ കെ.ബി.ഷിജു വൈജ്ഞാനിക മികവിന് സല്യൂട്ടും നേടി

0
IMG_20220214_113931.jpg
By ന്യൂസ് വയനാട് ബ്യൂറോ
  റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
 ഗോത്ര സമുദായാംഗമായ
പോലീസ് കുപ്പായത്തോടൊപ്പം
ഒരു ബിഗ് സല്യൂട്ട് കിട്ടി.
പുൽപ്പള്ളി കാപ്പിപാടി
കാട്ടുനായ്ക്ക കോളനി
നിവാസികളിന്ന് ഏറെ അഭിമാനത്തിലാണ്. 
പ്രത്യേക നിയമനത്തിൽ 
തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും 
പാസ്സിങ്ങ് ഔട്ട് പരേഡ് 
കഴിഞ്ഞ ഷിജു പോലീസ് കുപ്പായത്തോടൊപ്പം മറ്റൊരു സല്യൂട്ടും കൈവശമാക്കി.
അക്കാദമിയിൽ നടത്തിയ 
പരീക്ഷയിൽ മികച്ച റാങ്ക് 
കൈവരിച്ചിരിക്കയാണ് പുൽപ്പള്ളി കാപ്പിപ്പാടി 
കാട്ടുനായ്ക്ക കോളനിയിലെ ബാബു – ഓമന ദമ്പതികളുടെ മകൻ ഷിജു. 
ക്രിമിനോളജി ,ഇന്ത്യൻ എവിഡൻസ് ആക്ട് ,പി.ആർ. പി.സി ,
ഐ. ടി. സി ,മനുഷ്യവകാശം ,
ഭരണഘടന ,കംപ്യൂട്ടർ സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ് ഷിജു 
മികച്ച ഗ്രേഡ് കരസ്ഥമാക്കിയത്‌.
മലയോര ജില്ലകളിലെ ഗോത്ര സമുദായങ്ങളിലെ 
യുവതീ യുവാക്കളെ പോലീസിൽ പ്രത്യേക നിയമനത്തിലൂടെ മുഖ്യധാരയിലേക്ക് വരികയാണ്. 
സമൂഹത്തിൻ്റെ വിവിധ മേഖലകളിലും ഇടമുണ്ടെന്ന് കാണിച്ച് തരികയാണ് ഗോത്ര 
യൗവ്വനങ്ങൾ .
മാറ്റി നിർത്തപ്പെട്ട 
ഓരങ്ങളിലേക്ക് 
ഒതുക്കപ്പെട്ട ഗോത്ര സമുദായങ്ങളിലെ പ്രാതിനിധ്യം പോലീസിൽ ചേർക്കപ്പെട്ടതും, വൈജ്ഞാനിക മേഖലകളിലും മികച്ച
നിലവാരം പുലർത്തിയ ഷിജുവിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്.
പിന്നോക്ക ജില്ലയെന്നും
പിന്നോക്കക്കാരെന്നും പറഞ്ഞ് ഏറെ അവഹേളനം നേരിട്ട ആ കാലം മായ്ച്ചു കളയുകയാണ് ഷിജുവടക്കമുള്ള ഗോത്ര യൗവ്വനങ്ങൾ ചെയ്യുന്നത്.
ഭാര്യ സുധ വിശ്വനാഥും ഷിജുവിനൊപ്പം തന്നെ പോലീസായി, പോലീസ് 
കുടുംബത്തിന് സല്യൂട്ട് ,സല്യൂട്ട് …
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *