വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുബാംഗങ്ങള്‍ക്കായി / ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുളള പ്രത്യേക വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മരണമടഞ്ഞ വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന് /ആശ്രിതന് പദ്ധതിയില്‍ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുളള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ നല്‍ക്കുന്നത്. താല്‍പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ അതാത് ജില്ലാ ഓഫീസില്‍ ഫെബ്രുവരി 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍:04936 202869, 94000 68512.
Leave a Reply