കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു
കല്‍പ്പറ്റ : കല്‍പ്പറ്റബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. പരിപാടി രാജ്യസഭാഗം എം.വി.ശ്രേയാംസ് കുമര്‍ ഉദ്ഘാടം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.ജില്ലാ തലത്തില്‍ സ്വരാജ് ട്രോഫി രണ്ടാം സ്ഥാന നേടിയ തരിയോട് ഗ്രാമപഞ്ചായത്തിനേയും മഹാത്മ പുരസ്‌കാരം നേടിയ പൊഴുതന ഗ്രാമ പഞ്ചായത്തിനേയും പദ്ധതികള്‍ മികച്ച രീതിയില്‍ നിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥരേയും ,വില്ലേജ് എക്‌സ് ടെന്‍ഷന്‍ ഓഫീസര്‍ മാരേയും ആദരിച്ചു.സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന വിഷയത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ ജോമോന്‍ ജോര്‍ജ്ജ് ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക്ക് റ്റി. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ചന്ദ്രികാ കൃഷ്ണന്‍, കെ.കെ.അസ്മ, ജ ഷീര്‍ പള്ളിവയല്‍, മെംബര്‍ വി.ഉഷാകുമാരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സലിം മേമ്മന എന്നിവര്‍ സംസാരിച്ചു.
Leave a Reply