June 23, 2026

സമൂഹത്തിന്റെ തകർച്ചക്ക് കാരണം മദ്യവും മയക്കമരുന്നും; യഹ്‌യക്കാൻ തലക്കൽ

0
IMG_20220220_111356.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഒരു കാലത്ത് ആരോഗ്യപരമായും സാമ്പത്തികമായും ഉന്നത രീതിയിൽ ജീവിച്ച ആദിവാസികളിൽ ഭൂരിഭാഗ മായിരുന്നഒരു പ്രത്യേക  വിഭാഗത്തിന്റെ സാമ്പത്തിക ശാരീരിക തകർച്ചക്ക് കാരണം മദ്യവും മയക്കുമരുന്നുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹ്‌യ ഖാൻ തലക്കൽ പ്രസ്ഥാവിച്ചു. സമ്പന്നരും ചിലതല്പര  കക്ഷികളും തങ്ങളുടെ ഇങ്കിതമനുസരിച്ചു  പ്രവർത്തിക്കാൻ ആദിവാസികളെ ബലിയാടാ ക്കുകകയായിരുന്നു. അതിന്റ പരിണിത ഫലമാണ് ഇന്നിന്റെ ആദിവാസി ചരിത്രം. ലഹരിക്ക് അടിമകളവുന്ന സമൂഹത്തിന്റെ നാളത്തെ അവസ്ഥ ഇതായിരിക്കുമെന്നും അതിനാൽ തികഞ്ഞ ബോധം ഉണ്ടാകണമെന്നും ലഹരിക്കെതിരെ യുള്ള ക്യാമ്പയിൻ സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു ലഹരി നിർമാർജ്ജന സമിതി വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘടനo ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി. മുഹമ്മദ്ക്കുട്ടി കാഞ്ഞിയൂർ പ്രവർത്തന കർമ്മ രേഖ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌. സി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷാജു തോപ്പിൽ,സംസ്ഥാന വൈസ്  പ്രസിഡന്റ്‌ അബൂ ഗൂഡലായി അബ്ദുൽ അസിസ്‌ വെള്ളമുണ്ട.എ . കെ. ഉമ്മർ മേപ്പാടി,  അബ്ദുൽ അസിസ് കരേക്കാടൻ,, ഖാലിദ് ചെന്നലോട്, വി. ശംസുദ്ധീൻ ബിദ ർ ക്കാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി ഇ എ ബക്കർ സ്വാഗതാവും ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ മടക്കിമല നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *