June 23, 2026

വിളവെടുത്ത കപ്പ വാങ്ങാൻ ആളില്ലാതായതോടെ വെറുതെ നൽകി കർഷകൻ

0
IMG_20220220_112716.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : വിളവെടുത്ത കപ്പ വാങ്ങാൻ ആളില്ലാതായതോടെ വെറുതെ നൽകി  കർഷകൻ.
 മുള്ളൻകൊല്ലി  പഞ്ചായത്തിലെ വാഴയിൽ ജോയി എന്ന കർഷകനാണ്  നല്ല വിളവു ണ്ടായിട്ടും കപ്പ വാങ്ങാൻ ആളില്ലാത്തതിനാൽ വെറുതെ നൽകുന്നത്.
 കന്നുകാലികളെ വളർത്തുന്നവരാണ് കപ്പ വെറുതെ ജോയിയിൽ നിന്നും വാങ്ങി കൊണ്ടു പോകുന്നത്.
 കോവിഡാനന്തരം ധാരാളം പേർ കപ്പ കൃഷിയിലേക്ക് തിരിഞ്ഞതാണ് വാങ്ങാൻ ആളില്ലാത്ത അവസ്ഥ വന്നത്.
കിലോയ്ക്ക് 10 –  രൂപയ്ക്കാണ് കർഷകനിൽ നിന്നും കച്ചവടക്കാർ കപ്പ വാങ്ങുന്നത്.
 ഹോർട്ടി കോർപ്പ് വിപണിയിൽ ഇടപെടുമെന്ന് പറഞ്ഞിരുന്നെങ്കിലും, വാങ്ങാൻ ആവശ്യക്കാരില്ലാത്തതിനാൽ അവരും ഇപ്പോൾ രംഗം വിട്ടിരിക്കുകയാണ്.
 കർഷകരുടെ ഇത്തരം ദുരവസ്ഥയിൽ സഹായിക്കേണ്ട കൃഷിവകുപ്പും, അനുബന്ധ ഏജൻസികളും വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നാണ് കർഷകരുടെ വ്യാപകമായ പരാതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *