August 6, 2026

പ്രായത്തെ തോൽപ്പിച്ച ചീങ്ങേരി മല യാത്ര

0
IMG_20220220_203146.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
ചീങ്ങേരി : 
പ്രായത്തെ വക വെക്കാതെ 84ാം വയസ്സിലും കാന്തൻപാറ വർഗ്ഗീസ് ചീങ്ങേരി മല ട്രക്കിങ്ങിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു. 
ഗ്ലോബൽ ട്രക്കേഴ്‌സും
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ആതിഥേയത്വം വഹിച്ച 
പ്രായമായവർക്കായുള്ള
ട്രക്കിങ്ങിന് ആവേശകരമായാണ് നടന്നത്. 
പ്രകൃതിയെ അറിയുക.,
വ്യായാമം ,മനധൈര്യം, ആന്മ വിശ്വാസം, എന്നിവയാണ് ഇത്തരം ട്രക്കിങ്ങ് സാധ്യമാക്കുക പ്രായമായ സഞ്ചാരികൾ 
പറഞ്ഞു. 
കോവിഡ് കാലം തടവിലാക്കിയ കാലത്തെ തോല്പിക്കാൻ ആണീ യാത്രയെന്നും ചില സഞ്ചാരികൾ പറഞ്ഞു.
ലോക സാമൂഹ്യ ദിനത്തിൽ ഇന്ത്യയിൽ തന്നെ, പ്രായമായവർക്കായി  ആദ്യമായി നടക്കുന്ന ട്രക്കിങ്ങ് ഏറെ ആഹ്ളാദത്തോടെയാണ് 
സ്വീകരിക്കപ്പെട്ടത്. 
കോഴിക്കോട് സബ്ബ് കളക്ടർ ചെൽസ ,വയനാട് സബ്ബ് കളക്ടർ ശ്രീലക്ഷ്മി ,
ഡി.ടി. പി. സി സെക്രട്ടറി കെ.ജി  അജേഷ്, സിബി.വർഗ്ഗീസ് കെ. ഷാജി. പി. മാത്യൂ എന്നിവർ നേതൃത്വം നൽകി. 
വിംസ് ആശുപത്രി മെഡിക്കൽ സപ്പോർട്ടും എൻ.സി.സി. വളണ്ടിയർ സപ്പോർട്ടും നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *