May 21, 2024

സുസ്ഥിര ടൂറിസം സെമിനാറും വീഡിയോ പ്രകാശനവും നാളെ

0
Img 20220221 065149.jpg
മാനന്തവാടി : വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ സുസ്ഥിര വിസകന സാധ്യതകളെ കുറിച്ചുള്ള ബോധവത്ക്കരണ സെമിനാറും ടൂറിസം വീഡിയോകളുടെ പ്രകാശനവും  മാനന്തവാടി പ്രിയദർശിനി വിശ്വാസ് പോയിന്റിലേക്കുള്ള ട്രക്കിങ്ങും നാളെ (ചൊവ്വാഴ്ച)  നടക്കും.  രാവിലെ 11 മണിക്ക് പ്രിയദർശിനി  ടീ കൗണ്ടിയിൽ നടക്കുന്ന പരിപാടി ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.  ഒ.ആർ കേളു എം എൽ എ അധ്യക്ഷത വഹിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.  രാവിലെ ഏഴ്  മണിക്ക് പ്രിയദർശിനി വിശ്വാസ് പോയിൻറിലേക്ക്  ട്രക്കിംഗ് നടക്കും.
ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസ് തയ്യാറാക്കിയ, ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങള്‍  ചടങ്ങിൽ പ്രകാശനം ചെയ്യും. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങള്‍ എക്സ്പ്ലോര്‍ വയനാട്- വരൂ, വയനാട് കാണാം- എന്ന ടൈറ്റിലിലാണ്  സംവിധാനിച്ചിരിക്കുന്നത്.
ജില്ലാ കലക്ടര്‍ എ. ഗീത, മാനന്തവാടി നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,  സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി,  തുടങ്ങിയവർ പങ്കെടുക്കും.  സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം ഡോ. എം ആർ ദിലീപ് എന്നിവർ ക്ലാസ്സെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *