August 6, 2026

കാപ്പി സംഭരണം ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

0
IMG_20220221_212003.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയില്‍  ഫെബ്രുവരി 24 വരെ രജിസറ്റര്‍ ചെയ്യാം. ഒന്നാം ഘട്ടത്തില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന കര്‍ഷകര്‍ക്ക് ബന്ധപെട്ട കൃഷിഭവനുകള്‍ വഴി അപേക്ഷ നല്‍കാം. കോവിഡ് സാഹചര്യം, വിളവെടുപ്പിനും നിശ്ചിത ഗുണനിലവാര മുള്ള കാപ്പി തയ്യാറാക്കുന്നതിനും വന്ന കാലതാമസം, എന്നിവ മൂലം  വിവിധ പഞ്ചായത്തുകളിലെ കര്‍ഷനകരില്‍ നിന്നും അപേക്ഷ തീയതി നീട്ടി നല്‍കണമെന്ന  ആവശ്യമുയര്‍ന്നിരുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന ജില്ലാ കളകടര്‍ അദ്ധ്യക്ഷയായ സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക മൊത്തവ്യാപാര വിപണിയുടെ മാര്‍ക്കറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് കര്‍ഷകരുടെ ആവശ്യം പരിഗണിച്ചു ആപേക്ഷ തീയതി നീട്ടി നല്‍കിയത്. പഞ്ചായത്ത് തലത്തില്‍ നിശ്ചയിക്കുന്ന തീയതിയില്‍  നിശ്ചിത സംഭരണ കേന്ദ്രത്തില്‍ നിന്നുമാണ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്  2 വരെ കാപ്പി  സംഭരിക്കുക.
 
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 1151 കര്‍ഷകരില്‍ നിന്നും 310 ടണ്ണ് കാപ്പി സംഭരിച്ചിരുന്നു. ജനുവരി 31 വരെ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നാണ് ഉണ്ടകാപ്പി മൂന്ന് ഏജന്‍സികള്‍ വഴി അമ്മായിപ്പാലം കാര്‍ഷിക മൊത്തവ്യാപാര വിപണി വഴി സംഭരിച്ചത്.  ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി , വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നീ ഏജന്‍സികള്‍ മുഖേനയായിരുന്നു  സംഭരണം. സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യമായി നടപ്പിലാക്കിയ കാപ്പി വിപണന പദ്ധതിയിലൂടെ കിലോയ്ക്ക് വിപണി വിലയേക്കാള്‍ 10 രൂപ അധികം നല്‍കിയാണ്  കര്‍ഷകരില്‍ നിന്നും നിശ്ചിത ഗുണനിലവാരമുള്ള ഉണ്ടകാപ്പി സംഭരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *