June 23, 2026

സി.പി.എം സംസ്ഥാന സമ്മേളനം; ചരിത്ര- ചിത്ര- ശില്പ പ്രദർശനം .

0
IMG-20220221-WA0236.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി/ സി.ഡി.സുനീഷ്
സി പി ഐ എം സംസ്ഥാന സമ്മേളനത്തിനായി ചരിത്ര മന്ദിരമായ ചെങ്കോട്ടയുടെ മാതൃകയിൽ തീർത്ത സമ്മേളന നഗരിയിലെ   അഭിമന്യു നഗര ആണ്  ചരിത്ര- ചിത്ര- ശിൽപ പ്രദർശനത്തിന് വേദിയാകുന്നത്. സമ്മേളന നഗർ നിർമ്മിയ്ക്കുന്ന  നൂറിൽപരം തൊഴിലാളികൾക്കൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാരും തൊഴിലാളികളും ചരിത്രത്തെ ശില്പങ്ങളിൽ  പുന സൃഷ്ടിച്ചു കാണ്ടിരിയ്ക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആഗോള ദേശീയ പ്രാദേശിക ചരിത്രങ്ങൾ, കേരളത്തിലെ ഏഴ് ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങൾ, കേരളത്തിന്റെ ഇന്നലെകൾ, സ്ത്രീപക്ഷ സമരങ്ങൾ, ഫാസിസ്റ്റുകളുടെ ദേശവിരുദ്ധ സമീപനങ്ങൾ, ആഗോള തലത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റം തുടങ്ങിയ പ്രസക്‌ത വിഷയങ്ങളെ ആധാരമാക്കിയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്ര ചിത്ര പ്രദർശനവേദി ഫെബ്രുവരി ഇരുപത്തിയേഴിന്      മണിക്ക് സന്ദർശകർക്കാ യി തുറന്നു നൽകുമെന്ന് എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ. എൻ ഉണ്ണികൃഷ്ണൻ എം എൽ എയും കൺവീനർ അഡ്വ.വി. സലിമും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *