May 17, 2024

നൂൽപ്പുഴയിൽ തെങ്ങിൽ വ്യാപക മഞ്ഞളിപ്പ്; ശാസ്ത്രഞ്ജർ കൃഷിയിടം സന്ദർശിച്ചു.

0
Img 20220223 061331.jpg
നൂൽപ്പുഴ :പഞ്ചായത്തിലെ വ്യാപകമായ മഞ്ഞളിപ്പ് രോഗ കാരണം തേടി ശാസ്ത്രജ്ഞരും കൃഷി ഉദ്യോഗസ്ഥരും കൃഷിയിടങ്ങൾ സന്ദർശിച്ചു. 
 ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയാണ്  കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചത് . പഞ്ചായത്തിൽ വ്യാപകമായി കാണുന്ന തെങ്ങിലെ മഞ്ഞളിപ്പ് രോഗം കർഷകർക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കൃഷിയിട സന്ദർശനം. ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഉൾപ്പെട്ട മൂലങ്കാവ്, പിലാക്കാവ്, കല്ലുമുക്, കല്ലൂർ, തോട്ടാമൂല എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ പരിശോധിക്കുകയും, മഞ്ഞളിപ്പ് ബാധിച്ച തെങ്ങുകളുടെ സാമ്പിളുകൾ, മണ്ണ് സാമ്പിളുകൾ എന്നിവ ശേഖരികുകയും ചെയ്തു. ഡോക്ടർ എം.  ജോയി. എ പ്രൊഫസ്സർ ആന്റ് ഹെഡ് എഫ്. എസ്. ആർ. എസ് . സദാനന്തപുരം, ഡോക്ടർ  കെ.എം.ശ്രീകുമാർ പ്രൊഫസ്സർ കാർഷിക  കോളേജ് പടന്നക്കാട്,  സിന്ദു ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ആത്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജി. മുരളിധര മേനോൻ, ജമീല കുന്നത്ത്, സുൽത്താൻ ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുനിൽകുമാർ .ആർ. നൂൽപ്പുഴ കൃഷി ഓഫീസർ ശ്രീമതി. ചിത്ര.എ .ആർ, അസ്സിസ്റ്റന്റ് കൃഷി ഓഫീസർ  സുബ്രഹ്മണ്യൻ . എസ്., പ്രാദേശീക കാർഷിക ഗവേഷണ കേന്ദ്രം  അമ്പലവയൽ അസ്സിസ്റ്റന്റ് പ്രൊഫസ്സർമാരായ ഡോക്ടർ  രാജൻ വി.പി, ഡോക്ടർ ഫസില ഇ.കെ,  ജൂലി.ജെ. എലിസബത്ത്, ആത്മ ഡി.റ്റി.എം. അഞ്ജലി മാത്യു, ഡി. പി.എച്ച്.എം.  അനുശ്രീ മോഹൻ എന്നിവരാണ്  ഫീൽഡ് സന്ദർശനം നടത്തിയത്. കർഷകരുടെ കൃഷിയിടത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുമെന്ന് സംഘം 
ന്യൂസ് വയനാടിനെ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *