July 14, 2026

പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകണം. : പ്രവാസി കോൺഗ്രസ്സ്

0
IMG_20220224_065904.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: ബൂസ്റ്റർ ഡോസ് നിർബന്ധമായതിനാൽ  സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് പോകാനാകാതെ പ്രവാസികൾ ബുദ്ധിമുട്ടുന്നതായി പ്രവാസി കോൺഗ്രസ്സ്. രണ്ടാം ഡോസ് വാക്സിന് ശേഷം ഒമ്പത്  മാസം കഴിഞ്ഞ് മാത്രമേ കേരളത്തിൽ ബൂസ്റ്റർ ഡോസ് ലഭ്യമാകൂ. ഇക്കാരണത്താൽ നിരവധി പ്രവാസികൾക്ക് പുതിയ വിസയിലും, അവധിക്ക് വന്നവർക്ക് മടങ്ങി പോകാനും കഴിയാത്ത അവസ്ഥയാണ്.
 വിദേശ യാത്രക്ക് തയ്യാറായി നിൽക്കുന്ന പ്രവാസികളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ  സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന , ജന: സെക്രട്ടറി സലിം പള്ളി വിള എന്നിവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *