ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സമ്മേളനം നടത്തി
തൃശ്ശിലേരി:ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സമ്മേളനം തൃശിലേരിയിൽ നടത്തി. സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സബീഷ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ റെഫീഖ് സംഘടനാ റിപ്പോർട്ടും ജിതിൻ കെ ആർ റിപ്പോർട്ടും അവതരിപ്പിച്ചു.കെ എം ഫ്രാൻസിസ്, എം വിജീഷ് എന്നിവർ സംസാരിച്ചു.അജിത്ത് വർഗ്ഗീസ് കൺവീനറായി പ്രസീഡിയം കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. എ കെ റൈഷാദ് കൺവീനറായി പ്രമേയ കമ്മിറ്റിയും, അഖിൽ കെ കൺവീനറായി മിനിറ്റ്സ് കമ്മിറ്റിയും, വിപിൻ കെ കൺവീനറായി ക്രഡൻഷൻ കമ്മിറ്റിയും, സുജിത്ത് സി ജോസ് കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിച്ചു.സംഘടക സമിതി ചെയർമാൻ ബിജു കുഞ്ഞുമോൻ സ്വാഗതവും കൺവീനർ ബബീഷ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി
പ്രസിഡണ്ട് – കെ. വിപിൻ
സെക്രട്ടറി – ജിതിൻ കെ.ആർ
ട്രഷറർ – കെ. അഖിൽ
എന്നിങ്ങനെ തെരെഞ്ഞെടുത്തു.






Leave a Reply