June 23, 2026

ജില്ലാ ഒളിമ്പിക് ഗെയിംസ് ഫുട്‌ബോള്‍; ഡൈനക്ക് കിരീടം

0
IMG_20220228_061240.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ഡൈന അമ്പലവയല്‍. എ.എഫ്.സി അമ്പലവയലിന്‍ന്റെ  ട്രൈബ്രേക്കറില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് ഡൈന കിരീടം ചൂടിയത്. ചാമ്പ്യന്‍മാരായ ഡൈന എഫ്.സിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ട്രോഫി നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍, മികച്ച താരത്തിനുള്ള ട്രോഫി ഡൈനയുടെ ഗോള്‍കീപ്പര്‍ ഷാഹിന് ദേശീയ ഫുട്‌ബോള്‍ താരം സുശാന്ത് മാത്യൂ നല്‍കി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ഡൈന എഫ്.സി പ്രസിഡന്റ് അബൂബക്കര്‍ ഷാഹിന് സമ്മാനിച്ചു. മികച്ച പ്രതിരോധത്തിനുള്ള ട്രോഫി ഡൈനയുടെ അനസിന് ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ സലീം കടവന്‍ സമ്മാനിച്ചു. മധ്യ നിര താരത്തിനുള്ള ട്രോഫി എ.എഫ്.സി അമ്പലവയലിന്റെ ഷിനോക്ക് ഡൈന എഫ്്.സി സെക്രട്ടറി നിശാന്ത് മാത്യൂവും, മുന്നേറ്റ നിര താരത്തിനുള്ള ട്രോഫി ഡൈന എഫ്.സിയുടെ ആരോമലിന് ക്ലബ് വൈസ് പ്രസിഡന്റ് ചന്ദ്രദാസും സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *