September 17, 2026

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി മാധ്യമ സെമിനാർ നടത്തി

0
IMG_20220228_061429.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വർത്തമാന കാലത്തെ മാധ്യമ ധർമ്മം എന്ന വിഷയത്തിൽ വിജ്ഞാൻ ലൈബ്രറി നടത്തിയ മാധ്യമ സെമിനാർ
ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ  എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൂപ്പി പള്ളിയാൽ  വിഷയ അവതാരകനായ പരിപാടിയിൽ പി എ ജലീൽ മാസ്റ്റർ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകരായ എം. കമൽ, കെ.എം. ഷിനോജ്, രാജപ്പൻ, വിജിത്ത് വെള്ളമുണ്ട എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
ചർച്ചയിൽ പങ്കെടുത്ത് പി ജെ ആന്റണി, ജയരാജൻ മാസ്റ്റർ, എസ് കെ തങ്ങൾ, അമൃത എന്നിവർ സംസാരിച്ചു.
ലൈബ്രറി സെക്രട്ടറി എം ശശി സ്വാഗതവും എം സഹദേവൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *