ബാങ്ക് അധികൃതർ ക്ഷമാപണം നടത്തി; തുക നഷ്ട്ടപെട്ട എല്ലാവർക്കും തിരികെ നൽകും
കൽപ്പറ്റ: ബാങ്കിന്റെ രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിക്കുന്നെന്ന് സംഘടനകൾ പുത്തുമല, മുണ്ടക്കൈ ദുരന്തബാധിത മേഖലകളിലെ ഇരകളായ സാധാരണക്കാർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും ഇ എം ഐ ഈടാക്കിയ സംഭവത്തിൽ ക്ഷമാപണവുമായി ബാങ്ക് അധികൃതർ. ബാങ്ക് വായ്പയിലേക്ക് ഓട്ടോമാറ്റിക്കായി പണം പിടിച്ച സാങ്കേതിക തകരാണ് വിവാദമായതെന്നും നിലവിൽ പണം നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞവർക്ക് പണം നൽകിയതായും ബാങ്ക് അധികൃതർ. അവശേഷിക്കുന്ന എല്ലാ ഇടപാടുകാർക്കും ബുധനാഴ്‌ച വൈകീട്ടോടെ എല്ലാവരുടെയും പണം തിരികെ നൽകും. തുടർന്നങ്ങോട്ട് ഇ എം ഐ ഈടാക്കില്ലെന്നും ബാങ്ക് ഉറപ്പ്പ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവജന സംഘടനകൾ അഞ്ചര മണിക്കൂർ നടത്തിവന്ന സമരത്തിന് അവസാനമായി. ഉറപ്പ് ലംഘിച്ചാൽ ബുധനാഴ്‌ചയോടെ സമരം ശക്തമാക്കുമെന്നും യുവജന സംഘടനകൾ പ്രസ്താവിച്ചു.





Leave a Reply