May 5, 2026

മൂന്നാമത് ഇന്‍സ്റ്റലേഷനും കുടുംബസംഗമവും സംഘടിപ്പിച്ചു

0
site-psd-128
By ന്യൂസ് വയനാട് ബ്യൂറോ

വടുവന്‍ചാല്‍:വടുവന്‍ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ മൂന്നാമത് ഇന്‍സ്റ്റലേഷനും കുടുംബസംഗമവും വട്ടത്ത് വയല്‍ ലയണ്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. വടുവന്‍ചാല്‍ ലയാസ് ഹോസ്പിറ്റല്‍ ചെയര്‍മാനും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായ വര്‍ഗീസ് വൈദ്യന്‍ ഉദ്ഘാടനം നടത്തി.മുന്‍ സെക്രട്ടറി സനീഷ് മാനുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം പ്രസിഡന്റ് ആന്റണി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് ആന്റണി അഗസ്റ്റിന്‍, സെക്രട്ടറി ഷിബു എം.പി, ടഷറര്‍ ബെഞ്ചമിന്‍ പി വി എന്നിവരാണ്.

റീജണല്‍ ചെയര്‍പഴ്സന്‍ ബിബിന്‍, സോണല്‍ ചെയര്‍പഴ്‌സന്‍ പ്രിയന്‍ കോട്ടമല, ചാര്‍ട്ടഡ് പ്രസിഡന്റ് വര്‍ഗീസ് പി ജെ, വ്യാപാരി വ്യവസായി വടുവന്‍ചാല്‍ യൂണിറ്റ് പ്രസിഡന്റ് വി.പി. ഖാദര്‍, ചന്ദ്രശേഖരന്‍ കെ കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.ഷിബു എം പി നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *