കല്‍പ്പറ്റ ഗവ.ഐടിഐയില്‍ തൊഴില്‍മേള ഒമ്പതിന്
കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകല്‍ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കെഎംഎം ഗവ.ഐടിഐയില്‍ സ്പെക്ട്രം-2025 എന്ന പേരില്‍ തൊഴില്‍മേള നടത്തും.ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം വരെയാണ് മേള. ഉദ്ഘാടനം രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. വ്യവസായ പരിശീലന വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ആര്‍. സുധാശങ്കര്‍ മുഖ്യാതിഥിയാകും.
ജില്ലയിലെ ഐടിഐകളില്‍ ഈ വര്‍ഷം എന്‍ജിനീയറിംഗ്, നോണ്‍ എന്‍ജിനിയറിംഗ് ട്രേഡുകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. വത്സല, നെന്‍മേനി ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ ജീവന്‍ ജോണ്‍സ്, ബത്തേരി മാര്‍ അത്തനേഷ്യസ് ഐടിഐ പ്രിന്‍സിപ്പല്‍ ബിനു ആന്റണി, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ഇ. നിസാമുദ്ദീന്‍, പ്ലേസ്മെന്റ് ഓഫീസര്‍ ഗിരീഷ് കോഴിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്)പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി നടത്തുന്ന മേളയില്‍ 30ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ 80-90 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് ഓഫര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍ പറഞ്ഞു.





Leave a Reply