May 5, 2026

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം: ജൂറി അംഗമായി വയനാട്ടുകാരനും

0
site-psd-127
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നിര്‍ണ്ണയിക്കാന്‍ ജൂറി അംഗങ്ങളില്‍, വയനാട് അയിലമൂല സ്വദേശിയായ സംവിധായകനും, സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസും.നടനും സംവിധായകനുമായ പ്രകാശ് രാജ് ജൂറി ചെയര്‍മാനായ കമ്മറ്റിയിലാണ് അന്തിമ വിധികര്‍ത്താകളില്‍ ഒരാളായി നിതിന്‍ ലുക്കോസും തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് കല്ലോടി കേന്ദ്രമായി നിര്‍മിച്ച ‘പക’ എന്ന ചലച്ചിത്രം എഴുതി സംവിധാനം ചെയ്തത് നിതിന്‍ ലൂക്കോസ് ആണ്. ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധാ കേന്ദ്രമായിരുന്നു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയായ ഗായത്രി അശോകന്‍, എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.തിങ്കളാഴ്ച്ച മുതല്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *