May 4, 2026

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: വയനാട് ജേതാക്കള്‍

0
site-psd--498
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 382 പോയിന്റോടെ വയനാട് ജേതാക്കളായി. 268 പോയിന്റ് നേടിയ മലപ്പുറമാണ് റണ്ണേഴ്സ് അപ്പ്. 181 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും 175 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനവും നേടി.
സമാപനച്ചടങ്ങില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് സജി ചെങ്ങനാമഠത്തില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ പിള്ള മുഖ്യാതിഥിയായി.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എം. മധു, സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ പിള്ള, ജോയിന്റ് സെക്രട്ടറി ഡോ.ഹരി ദയാല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക്അ സോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, ട്രഷറര്‍ സജീഷ് മാത്യു, എ.ഡി. ജോണ്‍, കെ.വി. ജോസഫ്, ഷിബു കുറുമ്പേമഠം, സുനില്‍ പുല്‍പ്പള്ളി, ലൂയിസ് പള്ളിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *