April 25, 2026

വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വര്‍ധിച്ചത് 1,840 രൂപ

0
template for wayanad news
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,840 രൂപയാണ് വര്‍ധിച്ചത്. അതോടെ പവന് 1,08,600 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,575 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 11,107 രൂപയാണ്. പവന് 88,856 രൂപയുമാണ് നിരക്ക്.

ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില. രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില.

വെള്ളിയുടെ വിലയും വര്‍ധനവ് ഉണ്ടായി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *