വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി: പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) നെയാണ് വീടിനുള്ളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥയാണ് ഇവരെ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതിൽ സംശയം തോന്നി ഉള്ളിൽ കയറി നോക്കിയപ്പോഴാണ് സഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് തുടർ നടപടികൾ സ്വീകരിക്കുകയും മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.





Leave a Reply