April 29, 2026

ബത്തേരി നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ ജനസേവന കേന്ദ്രം ആരംഭിച്ചു

0
janasevana-kendhram
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബത്തേരി നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനസേവന കേന്ദ്രവും ലഘുഭക്ഷണശാലയും തുടങ്ങി. നഗരസഭ അധ്യക്ഷന്‍ ടി.എല്‍. സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനത്തിനുള്ള വിവിധ അപേക്ഷകള്‍ കേന്ദ്രത്തില്‍ പൂരിപ്പിച്ച് നല്‍കും. അപേക്ഷ ഫോറങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവ ഇവിടെ നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കും. യോഗത്തില്‍ ഉപാധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അംഗങ്ങളായ പി.കെ. സുമതി, വല്‍സ ജോസ്, ബാബു അബ്ദുള്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ പി.പി. അയ്യൂബ്, സാലി പൗലോസ്, സിഡിഎസ് അധ്യക്ഷ നീതു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാലി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *