September 26, 2026

വെള്ളമുണ്ട ഏഴേ നാലിൽ പെരുമ്പാമ്പിനെ പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഏഴേനാൽ ടൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി കാർ യാത്രക്കാരാണ് മെയിൻ റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച്  പ്രദേശത്തെ യുവാക്കൾ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഏഴ് അടി നീളവും പതിനാറ് കിലോ ഭാരവുമുള്ളതാണ് പിടി കൂടിയ പാമ്പ്. പിന്നീട് വനം വകുപ്പ്  അധികൃതരെത്തി പാമ്പിനെ വനത്തിലേക്ക് കൊണ്ടുപോയി.  ഒരാഴ്ച മുമ്പ്  വാളാട് കുട്ടി മൂല മാമ്പേൽ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മഹാപ്രളയ സമയത്താണ് ധാരാളം ഇഴജന്തുക്കൾ വനത്തിൽ നിന്നും നാട്ടിൻ പ്രദേശത്ത് എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *