September 2, 2026

കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിൻവലിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിൻവലിച്ചു. കോഴിക്കോട് മൊബൈൽ
ഇന്റലിജൻസ് സ്‌ക്വാഡ് ഫുഡ് സേഫ്റ്റി ഓഫീസർ വയനാട് ജില്ലയിൽ നിന്നും
പരിശോധനക്കെടുത്തയച്ച മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എരന്തോട് വലമ്പൂരിൽ
ഉൽപാദിപ്പിച്ച് വിതരണം നടത്തിയ കുക്കീസ് വെളിച്ചണ്ണ (ബാച്ച് നമ്പർ 74) കോഴിക്കോട്
ഫുഡ് അനലിസ്റ്റ് പരിശോധിച്ച് നിലവാരമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ
സുരക്ഷാ ഗുണ നിലവാര നിയമം 2006 പ്രകാരം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
ജില്ലയിൽ നിരോധിച്ചിരുന്നു. ഉൽപ്പാദകരുടെ അപേക്ഷയെതുടർന്ന് കുക്കീസ്
വെളിച്ചെണ്ണയുടെ രാം ഭാഗം പൂന റഫറൽ ഫുഡ് ലബോറട്ടറിയിൽ
പുന:പരിശോധിച്ചതിൽ വെളിച്ചെണ്ണ നിലവാരമുള്ളതാണെന്നും ഭക്ഷ്യ സുരക്ഷാ റഗുലേഷൻ
പാലിക്കുന്നതാണെന്നും കെത്തിയ സാഹചര്യത്തിൽ കുക്കീസ് ബ്രാൻഡ്
വെളിച്ചെണ്ണയുടെ ജില്ലയിലെ നിരോധനം പിൻവലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ
അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *