May 15, 2024

സംസ്ഥാന എൻ.എസ്.എസ് അവാർഡ് – ആബിദ് തറവട്ടത്തിന് ഹാട്രിക്

0
Img 20181011 Wa0006
മാനന്തവാടി്: കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ മികച്ച സോഷ്യൽ എഞ്ചിനീയർമാരായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷനൽ സർവീസ് സ്കീമിന്റെ മികച്ച േപ്രാഗ്രാം ഓഫീസർക്കള്ള അവാർഡ് ആബിദ് തറവട്ടത്തിന്  ലഭിച്ചു. ഇത് മൂന്നാം തവണയാണ് ആബിദ് തറവട്ടത്തിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിക്കുന്നത്.മികച്ച യൂണിറ്റായി ആബിദ് തറവട്ടത് പ്രോഗ്രാം ഓഫീസറായി പ്രവർത്തിച്ചിരുന്ന മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളേജിനും ലഭിച്ചു. മുമ്പ് രണ്ട് തവണ കോഴിക്കാട് ഗവ.എഞ്ചിനീയറിംഗ് കോളജിന് പുരസ്കാരം നേടിക്കൊടുത്ത ആബിദ് തറവട്ടത് പുതിയ ഒരു ചരിത്രം കുടി രചിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒരു കോടി രൂപയുടെ ഉപകരണങ്ങൾ നന്നാക്കി എടുക്കാൻ ഉപകരിച്ച പുനർജനി പദ്ധതി, ഹരിത കേരള മിഷന്റെ കീഴിലുള്ള കലാലയ ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം, വയനാട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സാന്ത്വന പരിചരണവും തൊഴിൽ പരിശീലനവും, സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലെ ഹ്രസ്വചിത്ര നിർമ്മാണവും തെരുവ് നാടകങ്ങളും, ആദിവാസി ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള പ്രവർത്തനങ്ങൾ ,വിവിധ പഞ്ചായത്തുകളിലെ തടയണ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ഇന്ദിരാഗാന്ധി എൻ എസ് എസ് ദേശീയ പുരസ്കാരം, ടെക്നിക്കൽ സെൽ പുരസ്കാരം (2തവണ ) ,ഭൂമിത്ര സേന പുരസ്കാരം, ബ്ലഡ് ഡൊണേഷൻ മോട്ടിവേഷൻ അവാർഡ് ,മാനവീയം അവാർഡ് ,ബെസ്റ്റ് ബ്ലോഗർ അവാർഡ് തുടങ്ങീ പുരസ്കാരങളും നേടിയിട്ടുണ്ട്.എൻ എസ് എസ് ഡയരക്റ്ററേറ്റ് തല ഉപദേശക സമിതി അംഗമായും ട്രെയ്നിംഗ് & ഓറിയന്റേഷൻ സെൻറർ റിസോഴ്സ് പേഴ്സണായും Nടട വയനാട് ജില്ലാ കോർഡിറേറ്ററായും പ്രവർത്തിച്ചിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്.
ഭാര്യ: ലുബ്ന കെ.പി
മക്കൾ: ഐഷ നൗറ, ആതിഫ ജുംല, അബിയ്യ ഫാത്തിമ, അബ്ദുല്ല കെൻസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *