April 16, 2026

കേരള ക്യാമ്പസ് അസംബ്ലി നടവയൽ മൗണ്ട് റാസിയിൽ തുടങ്ങി.

0
DSC_0810
By ന്യൂസ് വയനാട് ബ്യൂറോ

കേരള ക്യാമ്പസ് അസംബ്ലിക്ക് പ്രതിനിധികള്‍
എത്തി.

മൗണ്ട് റാസി: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍  വയനാട് പനമരം മൗണ്ട് റാസിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് അസംബ്ലി ധാര്‍മിക വിദ്യാര്‍ത്ഥി പ്രസ്ഥാന ചരിത്രത്തിലെ വേറിട്ട അധ്യായമായി മാറും. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസത്തെ ക്യാമ്പിലെ പ്രതിനിധികള്‍. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടക്കുന്ന പ്രഥമ സമ്മേളനമാണ് ക്യാമ്പസ് അസംബ്ലി. മൂന്ന് വേദികളിലായി നടക്കുന്ന ഗഹനമായ ചര്‍ച്ചകളും പഠനങ്ങളും സംവാദങ്ങളും ക്യാമ്പസ് അസംബ്ലിയെ സര്‍ഗാത്മകമാക്കും. വേറിട്ട വിഷയങ്ങളില്‍ 17 സെഷനുകളാണ് നടക്കുക. വയനാടിന്റെ പ്രകൃതിഭംഗി പശ്ചാതലമാക്കി ഒരുക്കിയ പ്രധാനവേദി 25000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മിച്ചിട്ടുള്ളത്.  പതിനാല് ജില്ലകളിലെ 956 ക്യാമ്പസുകളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത് സി എം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ്. വയനാട് ജില്ല ഇതാദ്യമായാണ് സംസ്ഥാനതല പരിപാടിക്ക് വേദിയാകുന്നതെന്ന പ്രത്യേകതയുണ്ട്. ഇതുകൊണ്ട് ക്യാമ്പസ് അസംബ്ലിയെ അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു മാസങ്ങളായി സംഘാടകര്‍. ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും വിപ്ലവ സഞ്ചാരം നടത്തി നഗര, ഗ്രാമങ്ങളില്‍ സമ്മേളന പ്രചാരണം നടന്നുകഴിഞ്ഞു. മദ്രസാ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, വനിതകള്‍ക്കായി ബുക്ക് ടെസ്റ്റ് എന്നിവയും പ്രചാരണഭാഗമായി സംഘടിപ്പിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധികമാനങ്ങളും പ്രചാരണബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.  എല്ലാ ജില്ലകളിലും ആര്‍ട്‌സ് കോളജുകളും ടൗണുകളും കേന്ദ്രീകരിച്ച് വിപ്ലവ സഞ്ചാരം പൂര്‍ത്തിയായായി.. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് അല്‍ഫാതിഹ സെഷനോടെയാണ് ക്യാമ്പസ് അസംബ്ലിക്ക് തുടക്കമായത്.. ഉച്ചക്ക് 01.45 ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *