May 31, 2026

സഹോദരനെ ചുറ്റിക കൊണ്ട് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്

0
img_20250430_185147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അച്ചുരാനം എലപ്പള്ളി വീട്ടിൽ ബെന്നി ജോർജ്ജ് (39) നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 ലെ ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.

 

സംഭവം 2023 മാർച്ച് 24 ന് രാത്രിയായിരുന്നു. അച്ചുരാനം എലപ്പള്ളി വീട്ടിൽ റെന്നി ജോർജ്ജ് ആണ് കൊല്ലപ്പെട്ടത്. പ്രതി ബെന്നി ജോർജ്ജ് സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയും നെഞ്ചിൽ ചവിട്ടുകയുമായിരുന്നു.

 

വൈത്തിരി പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ടി.എ. അഗസ്റ്റിൻ, ജെ.ഇ. ജയൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. വിചാരണ വേളയിൽ 25 സാക്ഷികളെ കോടതി വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *