ഭിന്നശേഷിക്കാരുടെ ശാക്തീകരണം പരിശീലനം തുടങ്ങി
ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പരിശീലനം ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഐ.യു.സി.ഡി.എസ് ഡയറക്ടര്‍ ഡോ.പി.ടി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന് തൈക്കണ്ടി, കേരള ഫെഡറേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് പ്രസിഡന്റ് കൃഷ്ണന്, ഡോ.ടി.എസ്.നിഷ എന്നിവര്‍ സംസാരിച്ചു. ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ആഷ നന്ദി പറഞ്ഞു. കാഴ്ച്ചയില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ദുരന്തം, ദുരന്തത്തെ ഭിന്നശേഷിക്കാര്‍ക്ക് എങ്ങനെ നേരിടാം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ഡോ. പി.ടി.ബാബുരാജ്,ഷിമ്മി റോസി, ഡോ. ഫവാസ് എന്നിവര്‍ ക്ലാസ്സെടുത്തു. സംസാരശേഷി നഷ്ടപ്പെട്ടവര്‍, കേള്‍വി വെല്ലുവിളികള്‍ നേരിടുന്നവര്‍, ചലനത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.





Leave a Reply