May 19, 2024

പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു

0
വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ജോലി സംബന്ധമായവ, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം  സഹായപദ്ധതിയുടെ പരിധിയില്‍ വരും.  ശിക്ഷ, ജയില്‍വാസം,  ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഇറാക്കിലും മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അധിവസിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. പദ്ധതിക്ക് കീഴില്‍ പ്രത്യേകം ലീഗല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കും. കേരളത്തില്‍ കുറഞ്ഞത്  2 വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷന്‍) അതാത് രാജ്യങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഉള്ളവരെയാണ് ലീഗല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിക്കുക.  നോര്‍ക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.  അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന്  ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.  അതാത് രാജ്യങ്ങളിലെ  പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നത്.  പ്രവാസി മലയാളികളുടെ നിയമപരമായ കരുതല്‍ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  പ്രവാസി മലയാളികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സിന്റെ മറ്റൊരു മറ്റൊരു സംരംഭമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്.  


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *