കരിവള്ളികുന്നു ഉപതെരെഞ്ഞുടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി.
ബത്തേരി;- സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ എട്ടാം ഡിവിഷനിലോലക്കുള്ള ഉപതെരുഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി.കഴിഞ്ഞ ദിവസം യു ഡി എഫ് ,ബി ജെ പി സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിച്ചതോടെ ,മൂന്ന് മുന്നണികകൂടെ സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു .യു ഡി എഫ് നു വേണ്ടി റിനു ജോൺ ,എൽ.ഡി എഫ് സ്ഥാനാർത്ഥി റെബി പോൾ ,ബി.ജെ.പി സ്ഥാനാർത്ഥി ശിവാനന്ദൻ തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്. ഈ മാസം 29 നാണു തെരെഞ്ഞുടുപ്പ്, മുപ്പതിന് ഫലപ്രഖ്യാപനവും നടക്കും.സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് ഈ ഉപ തെരഞ്ഞടുപ്പ് നിർണ്ണായകമാണ്. 35 കൗൺസിലർ മാരാണ് ബത്തേരി മുനിസിപ്പാലിറ്റിയിൽ ഉള്ളത്..ഇതിൽ 16 യു ഡി എഫിനും,16 എൽ ഡി എഫ് നും കേരള കോൺഗ്രസ്സിന് ഒന്നും, ബിജെപിക്ക് ഒരു സീറ്റുമാണ് ഉള്ളത്. ഇതിൽ കേരള കൊണ്ഗ്രെസിന്റെ സഹായത്തോടെ എൽ ഡി എഫ് ആണ് ഇപ്പോൾ മുനിസിപ്പാലിറ്റി ഭരിക്കുന്നത്. ഈ തിരെഞ്ഞുടുപ്പിൽ എൽ ഡി എഫ് വിജയിച്ചാൽ എൽഡിഎഫ് നു ഭരണം സുഗമമാകും ,,,യു ഡി എഫ് വിജയിച്ചാൽ ഭരണം പ്രതിസന്ധിയിലുമാകും.യു ഡി എഫ് വിജയിച്ചാൽ എൽ ഡി എഫ് നും ,യു ഡി എഫിനും 17 സീറ്റ് വീതമായിരിക്കും ഉണ്ടാകുക,തുടർന്ന് ബി ജെ പി എടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും മുന്നണി ഭരണം ഉണ്ടാകുക.എന്തായാലും ഈ തെരഞ്ഞടുപ്പ് ഇരു മുന്നണികൾക്കും നിർണ്ണായകമാണ്.
(ജയരാജ് ബത്തേരി )





Leave a Reply