June 22, 2026

വയനാട് ജില്ലാ സ്കൂൾ കലോത്സവം.: രണ്ടാം ദിനത്തിലും ബത്തേരിക്ക് മുന്നേറ്റം: സംസ്കൃതോത്സവത്തിൽ കണിയാരം ഫാ: ജി.കെ. എം.

0
IMG_20181119_121945
By ന്യൂസ് വയനാട് ബ്യൂറോ
ജിൻസ് തോട്ടുങ്കര, അശ്വതി പി .എസ്.

           രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അരങ്ങുണർന്ന് കലോത്സവം
വടുവഞ്ചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അരങ്ങുണർന്നു.  ഹർത്താലിനെ തുടർന്ന്  ശനിയാഴ്ച്ച മാറ്റിവെച്ച മത്സരയിനങ്ങൾ രാവിലെ തന്നെ സ്റ്റേജുകളിൽ  തുടങ്ങി. . രണ്ടാം ദിനത്തിലും 662 പോയിന്റോടെ ബത്തേരി ഉപജില്ലക്കാണ് മുന്നേറ്റം. 640 പോയിന്റോടെ  മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 623 പോയിന്റോടെ വൈത്തിരി ഉപജില്ല മൂന്നാമതുമാണ്.
     
ഹൈസ്കൂൾ വിഭാഗത്തിൽ 92- ഇനങ്ങളിൽ 54 ഇനങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 100 ഇനങ്ങളിൽ 57 ഇനം മത്സരങ്ങൾ മാത്രമാണ് പൂർത്തിയായത്. അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ഫലം വന്നത്. 
സംസ്കൃതോ ത്സവത്തിൽ ആകെ ഉള്ള 18 ഇനങ്ങളും പൂർത്തിയായപ്പോൾ 58 പോയിന്റോടെ കണിയാരം ഫാ: ജി.കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. 
47 പോയിന്റ് നേടിയ കണിയാമ്പറ്റ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  രണ്ടാം സ്ഥാനവും 30 പോയന്റ് നേടിയ ബത്തേരി അസംപ്ഷൻ മൂന്നാം സ്ഥാനവും നേടി. 
          നീലക്കുറിഞ്ഞി ,നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം ,ചെമ്പകം ,മന്ദാരം ,പാരിജാതം തുടങ്ങി ഏഴ് വേദികളിലാണ് മത്സരമാരംഭിച്ചത്.
     നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിര, പരിചയമുട്ട്, മാർഗ്ഗംകളി, ചവിട്ടുനാടകം, യക്ഷഗാനം,ചവിട്ടുനാടകം, ഒപ്പന, വട്ടപ്പാട്ട് , മാപ്പിളപ്പാട്ട്, അറബനമുട്ട്, ദഫ് മുട്ട് ,കോൽക്കളി, നാടൻപാട്ട്, വഞ്ചിപ്പാട്ട്, കഥാപ്രസംഗം, ക്ലാറനെറ്റ്, ട്രിപ്പിൾ, വയലിൻ പാശ്ചാത്യം, വയലിൻ ഓറിയന്റൽ, ഗിത്താർ പാശ്ചാത്യം, വൃന്ദവാദ്യം,ഓട്ടം തുള്ളൽ, കഥകളി, കഥകളി ഗ്രൂപ്പ്, ചാക്യാർകൂത്ത്, കൂടിയാട്ടം, അറബിക് കലോത്സവത്തിൽ മോണോ ആക്റ്റ് , പ്രസംഗം, ഖുർആൻ പരായണം, പ്രശ്നോത്തരി, മുഷാറ , സംഭാഷണം, സംഘഗാനം, ചിത്രീകരണം, പദ്യം ചൊല്ലൽ,അറബിക് , അറബിക് ഗാനം, കഥാപ്രസംഗം, ബാന്റുമേളം തുടങ്ങിയ മത്സരയിനങ്ങൾ ഇന്ന്  നടക്കും.
       ജില്ലയിടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും കലോൽസവ മേള നഗരിയ്ക്ക്  ആവേശം   കൂട്ടാനെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന മൽസരം തുടങ്ങാൻ വൈകിയത് മൂലം മിക്ക സ്റ്റേജിലെയും മൽസരങ്ങൾ വളരെ വൈകിയാണവസാനിച്ചത്. പ്രധാന വേദിയായ നീലക്കുറിഞ്ഞിയിൽ പുലർച്ചെ മൂന്നര വരെ മത്സരം നീണ്ടുപോയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *